ഞാന്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഒരാളാണ്.എന്‍റെ ഒരു അനുഭവം വായനക്കാരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു ആദിവാസി ഊരുണ്ട്. യാതൊരു ഗതിയുമില്ലാത്ത ജീവിതധുരിതത്തെ നേരിടുന്ന നുറോളം പാവങ്ങള്‍. ഒരു അംഗനവാടിയും ഒരു ഏകദ്യാപക സ്കൂളും മാത്രമാണ് അവിടെയുള്ള ആകെ പൊതു സ്ഥാപനങ്ങള്‍. ടി.ബി.ബാധിതയായ ഒരു എട്ടു വയസുകരിയും ആ പ്രധേസതുണ്ട് . അംഗനവാടി ടീച്ചര്‍ ആണ് ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഡോട്ട് പ്രോവ്യ്ടെര്‍' അതായത് രോഗിക്ക് മരുന്ന് നേരിട്ടു നല്കുന്ന ആള്‍.ഈ കുട്ടിയെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ കഴിയുമോ എന്ന് ചര്‍ച്ച ചെയ്തപ്പോള്‍ ടീച്ചര്‍ ഈ പാവങ്ങളെ തന്നെകൊണ്ട് കഴിയുന്ന പോലെ സഹായിക്കാരുന്ടെന്നു എന്നോട് പറഞ്ഞു. എനിക്കത് അത്ര വിശ്വസനീയമായി തോന്നിയില്ല .കാരണം ആ ടീച്ചര്‍ ഒരു താത്കാലിക ജീവനക്കാരി ആണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാന്‍ ഒട്ടൊരു തമാശയോടെ, ടീച്ചര്‍ അവര്‍ക്ക് നല്കുന്ന സഹായത്തെക്കുറിച്ച് ചോദിച്ചു. നൂറു രൂപയൊക്കെ കൊടുക്കും സാറെ എന്ന് മറുപടി. ടീച്ചര്‍ക്ക് എത്ര രൂപ ശമ്പളം ഉണ്ട് എന്ന് എന്‍റെ അടുത്ത ചോദ്യം.മാസം ഇരുപത്തന്‍ച്ച് ദിവസം ജോലി ഉണ്ടെങ്കില്‍ ആയിരതഞ്ഞൂര് രൂപ കിട്ടും സാറെ എന്ന് മറുപടി .പിന്നെങ്ങനെ ഇവരെ സഹായിക്കാന്‍ കഴിയുന്നു എന്ന് അടുത്ത ചോദ്യം.ആ ചോദ്യത്തിന്‍റെ മറുപടി എനിക്കൊരു ഷോക്ക് ആയിരുന്നു ."ഇവര്‍ക്ക് ഇങ്ങനെയൊക്കെ ആവശ്യം വരുമെന്ന് എനിക്കറിയാം സാറെ അതുകൊണ്ട് ഞാന്‍ ഭര്‍ത്താവറിയാതെ ശമ്പളത്തില്‍ നിന്നു കുറച്ചു രൂപ മാറ്റിവയ്ക്കും, അത് ഇവര്‍ക്ക് കൊടുക്കും "അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ടീച്ചരിനെക്കാളും ഏതാണ്ട് പത്തിരട്ടി ശമ്പളം വാങ്ങുന്ന എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നിപ്പോയി. ആര്‍ക്കും ആരോടും സ്നേഹവും വിശ്വാസവും ഇല്ലാത്ത ഈ ലോകത്തില്‍ നാമമാത്രമായ സ്വന്തം ശമ്പളം ഭര്‍ത്താവിനെപ്പോലും അറിയിക്കാതെ ആരുമില്ലാത്ത്തവര്‍ക്കായി നല്കുന്ന ഒരു പാവം അംഗനവാടി ടീച്ചര്‍.അറിയണ്ടേ ലോകം ഇവരെക്കുറിച്ച്.ഇങ്ങനെ ഉള്ള ചിലരാണ് മനുഷ്യത്യത്തെക്കുരിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നമുക്കും ആഗ്രഹിക്കാം ഇങ്ങനെ ഒക്കെ ആകാന്‍ !
No comments:
Post a Comment